റാവത്ത് കരസേനയുടെയും ധനോവ വ്യോമസേനയുടെയും തലപ്പത്ത്


ലെഫ്. ജനറൽ ബിപിൻ റാവത്ത് കരസേനയുടെ 27–ാമതു മേധാവിയായി ചുമതലയേറ്റു. വ്യോമസേനയുടെ തലപ്പത്ത് എയർമാർഷൽ ബിരേന്ദർസിങ് ധനോവ. വ്യോമസേനയുടെ 25–ാമതു മേധാവിയാണു ധനോവ. അദ്ദേഹവും ഇന്നലെ ചുമതലയേറ്റു. 42 വർഷത്തെ സേവനത്തിനുശേഷം ജനറൽ ദൽബീർസിങ് സുഹാഗ് വിരമിച്ച ഒഴിവിലാണു ബിപിൻ റാവത്തിന്റെ നിയമനം.


പുതിയ കരസേനാമേധാവി റാവത്ത് ഡെറാഡൂണിലെ ഐഎംഎയിൽ നിന്ന് 1978 ഡിസംബറിൽ ഗൂർഖാ റൈഫിൾസിൽ കമ്മിഷൻ ചെയ്തതാണ്. അക്കാദമിയിൽ ‘സ്വോഡ് ഓഫ് ഓണർ’ ബഹുമതി അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.




Sharing is Caring