ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിക്ക് ക്ഷണമില്ല; ആമിര്‍ ഖാനും കപില്‍ ദേവിനും ക്ഷണം


പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ഖാന്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമില്ല. അതേസമയം, ബോളിവുഡ് താരം ആമിര്‍ ഖാനും മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, നവ്‌ജ്യോത് സിങ് സിദ്ധു എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പി.ടി.ഐ പാര്‍ട്ടി വക്താവ് ഫഫാദ് ചൗദരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.


ഓഗസ്റ്റ് പതിനൊന്നിനാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ വിദേശ നേതാക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ മോദിയെ ക്ഷണിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


ഇമ്രാന്‍ വിജയിച്ചതിന് പിന്നാലെ നരേന്ദ്ര മോദി അദ്ദേഹത്തിനെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ നല്ല ബന്ധത്തില്‍ പോവണമെന്ന് ഇമ്രാന്‍ഖാന്‍ തെരഞ്ഞെടുപ്പ് വിജയപ്രസംഗത്തില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.



Sharing is Caring