ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ എന്‍.ആര്.ഐ ദമ്പതികള്‍ ദത്തുപുത്രനെ കൊലപ്പെടുത്തി. ഗോപാല്‍ എന്ന പതിമൂന്ന വയസുകാരനെയാണ് 1.20 കോടി രൂപ സ്വന്തമാക്കാനായി ലണ്ടനിലുള്ള ദമ്പതികള്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആര്‍തി ലോക്നാഥ്(53), ഭര്‍ത്താവ് കന്വാല്ജിത്സിന്(28) എന്നിവര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
നിതീഷ് മുണ്ട് എന്നയാളുടെ സഹായത്തോടെയാണ് ദമ്പതികള്‍ ഗോപാലിനെ ദത്തെടുത്തത്. നിതീഷും ലണ്ടനിലായിരുന്നു. വിസാ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇയാള്‍ നാട്ടില്‍ തുടരുകയായിരുന്നു. 2015 മുതല്‍ തന്നെ ഇവര്‍ മൂവരും ചേര്‍ന്ന് ഗോപാലിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി ഇന്‍സ്പെക്ടര്‍ തില്വ പറഞ്ഞു.

ഫെബ്രുവരി 8 നാണ് ഗോപാല്‍ ആക്രമിക്കപ്പെടുന്നത്. അജ്ഞാതരായ രണ്ടുപേര്‍ ബൈക്കിലെത്തി കുട്ടിയെ കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. കുട്ടിയെ രാജ്കോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നിതീഷിനെ ചോദ്യം ചെയ്തപ്പോഴാണ് മാതാപിതാക്കളുടെ പങ്കിനെ കുറിച്ച് അറിയുന്നത്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലി്സ് അറിയിച്ചു.













