ഡി.ജി.പി ടി.പി സെന്‍കുമാറിന് പുതിയ നിയമനം


ഡി.ജി.പി ടി.പി സെന്‍കുമാറിനെ ഐ.എം.ജി ഡയരക്ടര്‍ ജനറലായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.


സംസ്ഥാന പൊലിസ് മേധാവിയായിരുന്ന സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ അധികാരമേറ്റയുടനെ മാറ്റിയിരുന്നു. ജിഷ വധക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നാണ് സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത്.


പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയായി നിയമിച്ചെങ്കിലും സെന്‍കുമാര്‍ ചുമതലയേല്‍ക്കാതെ അവധിയില്‍ പോവുകയായിരുന്നു. സര്‍ക്കാരിനെതിരേ പരാതി ഫയല്‍ ചെയ്‌തെങ്കിലും വിജയിക്കാനായിരുന്നില്ല.

അവധി കഴിഞ്ഞു മടങ്ങുമ്പോള്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് സെന്‍കുമാര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ പുതിയ നിയമനം.



Sharing is Caring