സരിത എസ് നായര്‍ക്കു സോളാര്‍ കമ്മിഷന്റെ അന്ത്യശാസനം. ഇന്നുരാവിലെ 11ന് ഹാജരായില്ലെങ്കില്‍ സരിതക്കെതിരേ വാറന്‍ഡ് പുറപ്പെടുവിക്കുമെന്നു കമ്മിഷന്‍ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന ആവര്‍ത്തിച്ചുള്ള ആവശ്യം തള്ളിക്കൊണ്ടാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് സരിതയുടെ അഭിഭാഷകന്‍ ഇന്നലെ സമര്‍പ്പിച്ച അപേക്ഷ കമ്മിഷന്‍ തള്ളി.














