ഇന്ന് മുതൽ ഏ-ക്ലാസ് തിയറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല


തിയേറ്റര്‍ വിഹിതം പങ്ക് വെയ്ക്കുന്നത് സംബന്ധിച്ച് നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായില്ല. ഇന്ന് മുതല്‍ കേരളത്തിലെ ഏ ക്ലാസ് തിയറ്ററുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശനത്തിന് നിര്‍മാതാക്കള്‍ നല്‍കില്ല. ഈ സാഹചര്യത്തില്‍ അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് മുന്നോട്ട് പോകുമെന്ന് തിയറ്റര്‍ ഉടമകള്‍ പറഞ്ഞു. തര്‍ക്കം പരിഹരിക്കപ്പെടാതെ പുതിയ സിനിമകളുടെ റിലീസിങ്ങ് ഉണ്ടാകില്ല. ലിബര്‍ട്ടി ബഷീറിന്റെ ഏകാധിപത്യ നിലപാടിനെത്തുടര്‍ന്നുണ്ടായ ഈ പ്രതിസന്ധിയില്‍ 20 കോടി രൂപയുടെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറെല്ലെന്നാണ് നിര്‍മാതാക്കളും വിതരണക്കാരും പറയുന്നത്. പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇന്നലെ കൊച്ചിയില്‍ തിയേറ്റര്‍ ഉടമകളുടെ യോഗം ചേര്‍ന്നത്. നിരവധി പുതിയ തിയേറ്ററുകള്‍ വന്നതായും വിപുലമായ റിലീസ് വഴി നിര്‍മാതാക്കള്‍ക്ക് വലിയ വരുമാനം ലഭിക്കുന്നതായും തീയറ്ററുടമകള്‍ വാദിക്കുന്നു.എന്നാല്‍, സിനിമാ നിര്‍മാണത്തിന് ചെലവുവരുന്ന വന്‍തുക ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കളുടെ വാദം.




Sharing is Caring