ഇന്ന് അഷ്ടമിരോഹിണി


ഇന്ന് അഷ്ടമിരോഹിണി. നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രമുഖ ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.വിവിധ ക്ഷേത്രസമിതികളുടെയും ഇതരസംഘടനകളുടെയും ആഭിമുഖ്യത്തില്‍ ശോഭായാത്രയും സംഘടിപ്പിക്കും.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിന്‍റെ ഭാഗമായ ഉറയടി ഘോഷയാത്രയും ബാലഗോകുലത്തിന്‍റെ മഹാശോഭായാത്രയും വൈകീട്ട് നടക്കും .ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ചടങ്ങുകളും ഉണ്ടാകും. ഇരുപതിനായിരം പേര്‍ക്കുള്ള പിറന്നാള്‍ സദ്യയും ഒരുക്കിയിട്ടുണ്ട്. രാത്രി ഒന്നരവരെ ക്ഷേത്ര നട തുറന്നിരിക്കും . രാത്രി വിളക്ക് എഴുന്നള്ളിപ്പ് തുടങ്ങുന്നത് വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. ആഘോഷത്തിന്‍റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ വന്‍സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.




Sharing is Caring