രാജ്നാഥ് സിങ് ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും


മുഖ്യമന്ത്രി മെഹ്‍ബൂബ മുഫ്തിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. താഴ്വരയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം.
ഹിസ്ബുള്‍ കമാന്‍ഡ‍ര്‍ ബുര്‍ഹാന്‍ വാണിയെ സൈന്യം വധിച്ചതിനെതുടര്‍ന്ന് ജമ്മുകശ്‍മിരില്‍ 47 ദിവസമായി തുടരുന്ന സംഘര്‍ഷത്തിന് പരിഹാരം തേടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിങ് സംസ്ഥാനത്തെത്തുന്നത്. രണ്ട് ദിവസമാണ് സന്ദര്‍ശനം. ഒരു മാസത്തിനിടെ രണ്ടാംതവണയാണ് രാജ്‍നാഥ് ജമ്മുകശ്മീരിലെത്തുന്നത്. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായും രാഷ്ട്രീയനേതാക്കളുമായും രാജ്‍നാഥ് സിങ് കൂടിക്കാഴ്ച നടത്തും.
ജമ്മുകശ്മീരില്‍ സര്‍‍വ്വകക്ഷിയോഗം വിളിക്കുന്നതടക്കമുള്ള സാധ്യതകള്‍ രാജ്നാഥ് സിംഗ് തേടും. സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികളും ചര്‍ച്ച ചെയ്യും.




Sharing is Caring