ഇന്ദർജീത് സിങ് ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടു


ഒരു ഇന്ത്യന്‍ താരം കൂടി ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു. ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന 28കാരനായ ഇന്ദര്‍ജീത് സിങാണ് പരിശോധനയില്‍ പരാജയപ്പെട്ടത്.


പരിശോധനയില്‍ 28കാരനായ താരം നിരോധിച്ച സ്റ്റെറോയിഡ് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2015ലെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടിയിട്ടുള്ള ഇന്ദര്‍ജീത് ഇന്ത്യ ഏറെ പ്രതീക്ഷ അര്‍പ്പിച്ച താരമായിരുന്നു.




Sharing is Caring