ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി പി വി സിന്ധു മുന്നേറുന്നു


PV-SIndhuപ്രതീക്ഷ പുലര്‍ത്തിയിരുന്ന താരങ്ങളെല്ലാം ഒന്നിന് പിറകെ ഒന്നായി പുറത്താകുന്നു, അപ്രതീക്ഷതിമായി ചിലര്‍ മുന്നേറുന്നു. ഇന്ത്യയ്ക്ക് റിയോയില്‍ സംഭവിക്കുന്നത് അതാണ്. പ്രമുഖതാരങ്ങളെല്ലാം പുറത്തായിക്കഴിഞ്ഞ ഇന്ത്യയ്ക്ക് ഇനി മെഡല്‍ പ്രതീക്ഷ ബാഡ്മിന്റണ്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ അവശേഷിക്കുന്ന ശ്രീകാന്തും പി വി സിന്ധുവുമാണ്.


സൈന നെഹ് വാള്‍ രണ്ടാം റൗണ്ടില്‍ എത്താതെ പുറത്തായ സഹചര്യത്തില്‍ ക്വാര്‍ട്ടറിലെത്തിയ സിന്ധു ചെറുതല്ലാത്ത ആശ്വാസമാണ് നല്‍കുന്നത്. ചൈനീസ് തായ്‌വാന്‍ താരം തായ് സു യിങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധു ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുന്നത്. സ്‌കോര്‍ 21-13, 21-15.


മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു സിന്ധു കാഴ്ചവെച്ചത്. തന്നേക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള യിങിനെതിരെ വ്യക്തമായ ആധിപത്യം നേടാന്‍ സിന്ധുവിന് സാധിച്ചു. ആദ്യ സെറ്റില്‍ 11-6 ന് മുന്നേറിയ സിന്ധു ഗെയിമില്‍ ഉടനീളം ലീഡ് നിലനിര്‍ത്തി. പിന്നീട് തുടര്‍ച്ചയായി പോയിന്റുകള്‍ നേടി തായ്‌വാന്‍ താരം 10-12 ല്‍ എത്തിയെങ്കിലും സിന്ധു 19-13 ലേക്ക് മുന്നേറി ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ 15-7 നും 20-12 നും മുന്നിട്ടുനിന്ന സിന്ധു ഒടുവില്‍ 21-15 ന് ഗെയിമും മത്സരവും സ്വന്തമാക്കി.



Sharing is Caring