വിദേശികളെ അതിസൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും: ട്രംപ്


അമേരിക്കന്‍ പ്രസിഡന്റായാല്‍ വിദേശികളെ അതിസൂക്ഷ്മ പരിശോധനയ്ക്കുശേഷമേ രാജ്യത്തേക്കു പ്രവേശിപ്പിക്കുവെന്നു ഡോണള്‍ഡ് ട്രംപ്.


അമേരിക്കയിലെ ഒഹിയോയില്‍ നടന്ന പൊതുപരിപാടിയില്‍ ഇസ്ലാമിക തീവ്രവാദത്തെ നേരിടുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നടത്താന്‍ പോകുന്ന പദ്ധതികളെക്കുറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് വാചാലനായത്.


മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ അമേരിക്കയിലേക്ക് വരുമ്പോള്‍ സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ട്രംപിന്റെ തീരുമാനം. പാശ്ചാത്യരാജ്യങ്ങളുടെ മൂല്യങ്ങളില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ളവരെ പൂര്‍ണമായും വിലക്കുമെന്ന് പറഞ്ഞ ട്രംപ് എന്നാല്‍ രാജ്യങ്ങളുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

ഇറാഖ് യുദ്ധത്തെ നേരത്തെ തന്നെ താന്‍ എതിര്‍ത്തിരുന്നെന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാഖിലെ എണ്ണപ്പാടങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യിലെത്താതിരിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇവ കണ്ടുകെട്ടണമെന്നും അഭിപ്രായപ്പെട്ടു.

കുപ്രസിദ്ധമായ ഗ്വാണ്ട്വനാമോ ജയില്‍ തുറക്കുമെന്നും ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ സ്ഥാപിക്കുമെന്നും ട്രംപ് അറിയിച്ചു



Sharing is Caring