2002ൽ ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കാൻ ഒരുങ്ങിയിരുന്നതായി മുൻ പാക്കിസ്ഥാൻ പട്ടാള മേധാവി പർവേസ് മുഷറഫ്. 2001ൽ ഇന്ത്യൻ പാർലമെന്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർഛിച്ച സാഹചര്യത്തിലായിരുന്നു താൻ ആണവായുധം പ്രയോഗിക്കുന്നതിനെ പറ്റി ആലോചിച്ചതെന്നും മുഷാറഫ് പറഞ്ഞു.
ആണവായുധം വിന്യസിക്കണോ എന്നതിനെ പറ്റി ആലോചിച്ച് ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടായിരുന്നെന്നും തിരിച്ചടി ഭയന്നാണ് ആക്രമണത്തിൽ നിന്ന് പിന്മാറിയതെന്നും മുഷാറഷ് ജപ്പാനീസ് മാദ്ധ്യമമായ മൈനീച്ചി ഷിംബൂണിനോട് പറഞ്ഞു. ആ സമയത്ത് ഇന്ത്യയോ പാക്കിസ്ഥാനോ മിസൈലുകളിൽ ആണവ പോർമുനകൾ ഘടിപ്പിച്ചിട്ടില്ലായിരുന്നുവെന്നും അത് ഒന്നോ രണ്ടോ ദിവസം കൊണ്ട് പൂർത്തിയാകുന്നതെ ഉണ്ടായിരുന്നുള്ളുവെന്നും മുഷാറഫ് പറഞ്ഞതായി ജപ്പാനീസ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.














