തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. വൈകുന്നേരം 6.45 മുതൽ 10.45 വരെയുള്ള സമയത്തായിരിക്കും നിയന്ത്രണം. 15 മിനിറ്റ് വീതമായിരിക്കും വൈദ്യുതി മുടങ്ങുക. കേന്ദ്ര വിഹിതത്തിൽ കുറവുണ്ടായതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് അര മണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.













