ഇന്ത്യയുടെ തന്ത്രപ്രധാന മുങ്ങിക്കപ്പല്‍ സ്കോര്‍പ്പീന്റെ രഹസ്യങ്ങള്‍ ചോര്‍ന്നു


ഇന്ത്യയ്ക്കു വേണ്ടി ഫ്രഞ്ച് നിര്‍മാണ കമ്പനിയായ ഡിസിഎന്‍എസ് നിര്‍മിക്കുന്ന തന്ത്രപ്രധാനമായ സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. റെസ്ട്രിക്റ്റഡ് സ്‌കോര്‍പീന്‍ എന്ന് പേരിട്ടിരിക്കുന്ന 22,000 പേജുള്ള വിവരങ്ങള്‍ പുറത്തായ വിവരം ഓസ്‌ട്രേലിയന്‍ പത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.


ആറ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയാണ് ഫ്രഞ്ച് കമ്പനി നാവികസേനയ്ക്ക് വേണ്ടി നിര്‍മിക്കുന്നത്. 2015ല്‍ ഇതിന്റെ പരീക്ഷണ ഓട്ടവും നടത്തിയിരുന്നു.
സ്‌കോര്‍പീന്‍ ഉടന്‍ നാവിക സേനയ്ക്ക് കൈമാറുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വിവരങ്ങള്‍ ചോര്‍ന്നത്. മുങ്ങിക്കപ്പലിലെ സെന്‍സറുകളെക്കുറിച്ചും വാര്‍ത്താവിനിമയ സംവിധാനം, ഗതിനിര്‍ണയം തുടങ്ങിയ വിവരങ്ങള്‍ ചോര്‍ന്നവയില്‍ പെടുന്നുണ്ട്.എന്നാല്‍ ഇത്തരത്തില്‍ തങ്ങളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ഇന്ത്യയില്‍ നിന്ന് തന്നെയാണ് ചോര്‍ച്ച നടന്നിരിക്കുന്നതെന്നുമാണ് ഡിസിഎന്‍എസിന്റെ വാദം. എന്നാല്‍ ഇന്ത്യയില്‍ നിന്നല്ല വിവരങ്ങള്‍ ചോര്‍ന്നതെന്ന് നാവികസേന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.


3.9 ബില്യണ്‍ ഡോളറിന്റെ ഇടപാടാണ് ഇന്ത്യക്ക് കമ്പനിയുമായി ഉണ്ടായിരുന്നത്. ചോര്‍ന്ന രേഖകള്‍ ചൈനയുടേയോ പാകിസ്താന്റെയോ കൈവശം എത്തിയാല്‍ അത് ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയാകും



Sharing is Caring