അമ്മയുടെ ക്രൂര മര്‍ദ്ദനം; ഒന്‍പതു വയസുകാരനു ഗുരുതര പരുക്ക്


അമ്മയുടെ മര്‍ദ്ദനത്തില്‍ ദേഹമാസകലം ഗുരുതര പരുക്കുകളേറ്റ ഒന്‍പതു വയസുകാരനെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു‍. അടിമാലി സ്വദേശിയായ കുട്ടിയെ അമ്മ വീട്ടില്‍ പൂട്ടിയിട്ട് നിരന്തരം മര്‍ദിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ കുട്ടിക്ക് കുരങ്ങന്‍റെ ആക്രമണത്തില്‍ പരുക്കേല്‍ക്കുകയായിരുന്നു എന്നാണ് അമ്മയുടെ വിശദീകരണം.
കുട്ടിയെ ഇരുമ്ബുവടി കൊണ്ട് അടിച്ചും തേങ്ങ കൊണ്ട് എറിഞ്ഞും അമ്മ പരുക്കേല്‍പിച്ചെന്നാണ് ബന്ധുക്കളുെട ആരോപണം. കഴിഞ്ഞ പത്ത് ദിവസമായി കുട്ടിക്ക് ഭക്ഷണം നല്‍കിയിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.




Sharing is Caring