ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതായി


ചെന്നൈയിലെ താംബരത്തു നിന്ന് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്കു പോയ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതായി. 29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ആറ് പേര്‍ ക്രൂ അംഗങ്ങളാണ്.


രാവിലെ 7.46 നാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്. 8.12നു ശേഷം വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. വിമാനം പുറപ്പെട്ട് ഒന്നരമണിക്കൂറിനുള്ളില്‍ പോര്‍ട്ട്‌ബ്ലെയര്‍ തുറമുഖത്ത് എത്തേണ്ടതായിരുന്നു.


വ്യോമസേനയുടെ എ.എന്‍ 32 എന്ന വിമാനമാണ് കാണാതായത്. ഇതൊരു റെഗുലര്‍ കൊറിയര്‍ വിമാനമാണ്. എമര്‍ജന്‍സി ബീക്കണ്‍ ലൊക്കേറ്റര്‍ അടക്കമുള്ള സംവിധാന വിമാനത്തിലുണ്ട്. അപകടം ഉണ്ടാകുമ്പോള്‍ ഉടന്‍ തന്നെ പ്രവര്‍ത്തന ക്ഷമമാകുന്നതാണ് എമര്‍ജന്‍സി ബീക്കണ്‍ ലൊക്കേറ്റര്‍. എന്നാല്‍ ഇത്തരത്തിലൊരു സന്ദേശം വ്യോമസേനാ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ വിമാനം അപകടത്തില്‍പ്പെട്ടതായി വ്യോമസേന കരുതുന്നില്ല.



Sharing is Caring