ഇന്ത്യ വീണ്ടും ഞെട്ടി! എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി


ഇന്‍ഡോര്‍: കണ്ണില്ലാത്ത ക്രൂരത കണ്ട് രാജ്യം വീണ്ടും നടുങ്ങി. ബലൂണ്‍ വില്പനക്കാരായ മാതാപിതാക്കള്‍ക്കൊപ്പം തെരുവില്‍ ഉറങ്ങിക്കിടന്ന എട്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച വാര്‍ത്ത കേട്ട് രാജ്യം വിറങ്ങലിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രാജ്‌വാഡ കോട്ടയ്ക്ക് സമീപം മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞ് ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.


കുട്ടിയെ തട്ടിയെടുത്ത ശേഷം 50 മീറ്റര്‍ മാറി ഒരു കെട്ടിടത്തില്‍ എത്തിച്ച്‌ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സുനില്‍ ഭീല്‍ എന്ന 21കാരനാണ് ഈ സമാനതകളില്ലാത്ത ക്രൂരതയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ തലയിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചത്.




Sharing is Caring