രാജ്യത്ത് ഡീസല്‍ വില സര്‍വ്വകാല റെക്കോഡില്‍


ന്യൂ ഡല്‍ഹി: രാജ്യത്ത് ഡീസല്‍ വില സര്‍വ്വകാല റെക്കോഡില്‍. അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയതോടെയാണ് രാജ്യത്തെ എണ്ണവിപണിയില്‍ വീണ്ടും ചലനമുണ്ടായത്.


പെട്രോളിന് ഒരു പൈസയും ഡീസലിന് നാലുപൈസയും കൂടിയതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08രൂപയായി. കൊല്‍ക്കത്തയില്‍ പെട്രോളിന് 76.78 രൂപയും മുംബൈയില്‍ 81.93 രൂപയുമാണ് വില. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ ഡല്‍ഹിയില്‍ 65.31 രൂപയും കൊല്‍ക്കത്തയില്‍ 68.01 രൂപയും മുംബൈയില്‍ 69.54ഉം ചെന്നൈയില്‍ 68.9 രൂപയുമാണ് ഡീസലിന്റെ വില.




Sharing is Caring