ന്യൂയോര്‍ക്ക്: ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയില്‍ വന്‍ ഭൂകമ്പത്തിന് സാധ്യതയുള്ളതായി ഭൗമശാസ്ത്രജ്ഞര്‍. റിക്ടര്‍ സ്കെയിലില്‍ ഒമ്പതുവരെ രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടായേക്കുമെന്നാണ് അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഭൗമശാസ്ത്രജ്ഞന്‍ മൈക്കല്‍ സ്റ്റെക്കലറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മുന്നറിയിപ്പ്.ഭൂകമ്പം ഇരുരാജ്യങ്ങളിലുമായി 14 കോടിയോളം ജനങ്ങളെ ബാധിക്കും. ഉടന്‍തന്നെ വലിയൊരു ദുരന്തത്തിന് സാധ്യതയില്ലെങ്കിലും കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. നേരിട്ടുള്ള ദുരന്തത്തിനുപുറമേ ഗംഗയും ബ്രഹ്മപുത്രയും വഴിമാറിയൊഴുകുന്നതും വന്ദുരന്തത്തിനിടയാക്കും. 400 വര്‍ഷംകൊണ്ട് രൂപപ്പെട്ടതാണ് ഇപ്പോള്‍ ഇവിടെ രൂപംകൊണ്ടിരിക്കുന്ന മര്‍ദം.













