ഇന്തോനേഷ്യ: സൂനാമിയില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു


ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂകമ്ബത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം ആയിര൦ കഴിഞ്ഞു. ദേശീയ ദുരന്തനിവാരണ ഏജന്‍സി പുറത്തു വിട്ടതാണ് കണക്കുകള്‍. പതിനായിരത്തോളം വീടുകളും ആശുപത്രികള്‍, പള്ളികള്‍, വ്യാപാരകേന്ദ്രങ്ങള്‍ അടക്കമുള്ള ആയിരക്കണക്കിനു കെട്ടിടങ്ങളും നിശ്ശേഷം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. സുനാമിയെ തുടര്‍ന്ന് പാലുവിലെ രാജ്യാന്തര വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്‍റെ റണ്‍വേ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രണ്ടുതവണ ഇന്തോനേഷ്യയില്‍ 7.5 തീവ്രതയിലുള്ള ശക്തമായ ഭൂചലനമുണ്ടായിരുന്നു.




Sharing is Caring