സിപിഐഎമ്മിലെ ഉന്നത നേതാവിന്റെ മകനാണ് ഒരു പദ്ധതിയുടെ മാനേജര്‍’; ബ്രൂവറി വിവാദത്തില്‍ പുതിയ ആരോപണവുമായി രമേശ് ചെന്നിത്തല


തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിലെ ഉന്നത നേതാവിന്റെ മകനാണ് ഒരു പദ്ധതിയുടെ മാനേജരെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.


കിന്‍ഫ്രയിലെ സ്ഥലം ലഭിച്ചത് ഈ സ്ഥാപനത്തിനാണെന്നും ചെന്നിത്തല പറഞ്ഞു. ഡിസ്റ്റിലറി അനുവദിക്കേണ്ടെന്ന 1999ലെ ഉത്തരവ് ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഡിസ്റ്റിലറി അനുവദിക്കണമെന്ന ശ്രീചക്രയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. ആ കമ്പനിക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.




Sharing is Caring