ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. സ്ത്രീ​ക​ള്‍​ക്ക് പ്ര​ത്യേ​ക കു​ള​ക്ക​ട​വും ശൗ​ചാ​ല​യ​ങ്ങ​ളും ഒ​രു​ക്കും. പ​ന്പ​യി​ല്‍​നി​ന്ന് സ​ന്നി​ധാ​ന​ത്തേ​യ്ക്കു​ള്ള വ​ഴി​യി​ല്‍ സ്ത്രീ ​സൗ​ഹൃ​ദ ടോ​യ്‌ലറ്റു​ക​ള്‍ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

നി​ല​യ്ക്ക​ലി​ല്‍ വി​രി​വ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം വ​ര്‍​ധി​പ്പി​ക്കും. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് 25 ശ​ത​മാ​നം സീ​റ്റു​ക​ള്‍ സം​വ​ര​ണം ചെ​യ്യും. വ​നം​വ​കു​പ്പി​നോ​ട് കൂ​ടു​ത​ല്‍ സ്ഥ​ലം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ന്നി​ധാ​ന​ത്ത് വ​നി​താ പോ​ലീ​സി​നെ​യും നി​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് കൂ​ടു​ത​ല്‍ വ​നി​താ പോ​ലീ​സു​കാ​രെ എ​ത്തി​ക്കും. പ​തി​നെ​ട്ടാം പ​ടി​യി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ വ​നി​താ പോ​ലീ​സു​കാ​രെ നി​യോ​ഗി​ക്കു​മെ​ന്നും ക്യൂ​വി​ല്‍ നി​ല്‍​കാ​ന്‍ ത​യാ​റു​ള്ള ഭ​ക്ത​ര്‍ മാ​ത്രം ദ​ര്‍​ശ​ന​ത്തി​ന് വ​ന്നാ​ല്‍ മ​തി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *