ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സമഗ്ര നിയമ നിര്‍മ്മാണം


കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടി സമഗ്ര നിയമനിര്‍മ്മാണം നടത്തുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള നിയമങ്ങളേക്കാള്‍ തൊഴിലാളികളുടെ ക്ഷേമത്തിനായിരിക്കും ഊന്നലെന്നും മന്ത്രി വ്യക്തമാക്കി.


ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ക്ഷേമനിധിക്ക് കെട്ടിട നിര്‍മ്മാണ സെസ്സില്‍ നിന്നും ഒരു വിഹിതം മാറ്റിവയ്ക്കും. ഇപ്പോള്‍ 20 കോടി രൂപയാണ് വകയിരുത്തുന്നതെങ്കിലും വരുകാലത്ത് ക്ഷേമനിധിയില്‍ നിന്നുമുള്ള ആനുകൂല്യങ്ങള്‍ ആകര്‍ഷകമാം വിധത്തില്‍ ഉയര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.


സംസ്ഥാന പിന്നോക്കവികസന കോര്‍പ്പറേഷനു വേണ്ടി 20 കോടി രൂപയും പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷന് 10 കോടി രൂപയും മുന്നോക്ക വികസന കോര്‍പ്പറേഷന് 35 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.



Sharing is Caring