പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തിന് സര്‍ക്കാരും വിവിധ സംഘടനകളും ചേര്‍ന്ന് നിര്‍മ്മിച്ച വീടിന്റെ പണി പൂര്‍ത്തിയായി. വീടിന്റെ താക്കോല്‍ദാനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് എന്നത്. ആ സ്വപ്നത്തിന് വേണ്ടിയായിരുന്നു ജിഷയുടെ പരിശ്രമം മുഴുവനും. മുടക്കുഴ പഞ്ചായത്തിന് സമീപം തൃക്കൈപ്പാറയിലാണ് വീട് പണിതിരിക്കുന്നത്.













