ഇടപാടുകളില്‍ വീണ്ടും നിയന്ത്രണം വരുന്നൂ…; ആറു ലക്ഷം രൂപയ്ക്കുമേല്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ പിടിവീണേക്കും


ധന ഇടപാടുകളില്‍ പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആറു ലക്ഷം രൂപയ്ക്കുമേല്‍ സ്വര്‍ണ്ണാഭരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങുമ്ബോള്‍ സാമ്ബത്തിക ഇന്റലിജന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ പല വിദേശ രാജ്യങ്ങളിലും ഇത്തരത്തില്‍ നിയമമുണ്ട്.


ഇത്തരത്തില്‍ ഒരു നിയമം കൊണ്ടു വന്നാല്‍ വരുമാനത്തില്‍ കവിഞ്ഞുള്ള വാങ്ങിലുകള്‍ കണ്ടെത്താന്‍ ആദായ നികുതി വകുപ്പിന് അത് സഹായകരമാകുമെന്നാണ് സൂചന. ഒപ്പം കള്ളപ്പണം വെളുപ്പിക്കുന്നത് കണ്ടെത്താനും നടപടി സഹായകമാകും.


നിലവില്‍ രണ്ടുലക്ഷം രൂപയ്ക്കു മേലുള്ള പണമിടപാടുകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്. 50,000 രൂപയ്ക്കു മേലുള്ള പണമിടപാടുകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ മാത്രമേ പാടുള്ളൂ എന്നും നിബന്ധനയുണ്ട്.

രാജ്യത്ത് 1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ച ശേഷമാണ് ഇത്തരമൊരു നിബന്ധന ഏര്‍പ്പെടുത്തിയത്. നിയമത്തിന്റെ പഴുതുകള്‍ മുതലെടുത്ത് കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുണ്ടെന്ന് സാമ്ബത്തിക വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.



Sharing is Caring