KERALA കെ & കെ സോഷ്യല്‍ ഫൗണ്ടേഷന്റെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള അവാര്‍ഡ് ഡോ. ബോബി ചെമ്മണൂരിന്

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യ സേവന സംഘടനമായ കെ & കെ സോഷ്യല്‍ ഫൗണ്ടേഷന്റെ ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂരിന് സമ്മാനിച്ചു.

മുംബൈ ഹോട്ടല്‍ ലീലയില്‍ വെച്ച് നടന്ന ചടങ്ങില്‍ എംഎല്‍ എ യും ജമ്മുകാശ്മീര്‍ നിയമസഭാ മുന്‍ സ്പീക്കറുമായ മുബാറക് അഹമ്മദ് ഗുല്‍ ഡോ.ബോബി ചെമ്മണൂരിന് അവാര്‍ഡ് സമ്മാനിച്ചു.

പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, യു. എല്‍. മുന്‍ അംബാസഡര്‍ ഡോ. ടി.പി ശ്രീനിവാസന്‍ , ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ എല്‍ രാധാകൃഷ്ണന്‍ IAS , കര്‍ണ്ണാടക ഐ.ജി ഹരിശേകര്‍ ഐ.പി.എസ് നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, എല്‍.ഐ.സി മുന്‍ ചെയര്‍മാന്‍ എസ്.ബി. മൈനത് , പ്രമുഖ സംവിധായകന്‍ കെ.മധു , കെ & കെ സോഷ്യല്‍ ഫൗണ്ടേഷന്‍ ദേശീയ പ്രസിഡന്റ് പ്രിന്‍സ് വൈദ്യന്‍ തുടങ്ങിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *