ഇടത് വിരുദ്ധര്‍ എത്ര ശ്രമിച്ചാലും ‘അമ്മ’ പിളരില്ലെന്ന് മുകേഷ്


താരസംഘടനയായ അമ്മയെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നതായി നടനും എംഎല്‍എയുമായ മുകേഷ്. അമ്മയെ പൊളിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും മുകേഷ് പറഞ്ഞു. എന്നാല്‍, അവര്‍ ആരൊക്കെയെന്ന് പ്രതികരിക്കാന്‍ മുകേഷ് തയ്യാറായില്ല.
കലാസാംസ്‌കാരികമേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ സാധാരണ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയൂ. ഇവിടങ്ങളിലേയ്ക്ക് നുഴഞ്ഞു കയറാന്‍ ഒരു ഭാഗത്തു നിന്നും ശ്രമം നടക്കുന്നുണ്ടെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. ഇടത് വിരുദ്ധര്‍ എന്ത് പ്രവര്‍ത്തനം നടത്തിയാലും അമ്മ പിളരില്ല. സര്‍ക്കാര്‍ അമ്മയോട് ഒപ്പമാണെന്നും മുകേഷ് പറയാതെ പറഞ്ഞു.




Sharing is Caring