പോര്‍വിളി: ജനരക്ഷാ യാത്രക്കെതിരേ കേസെടുക്കണമെന്ന് പി ജയരാജന്‍


കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ കൊലവിളി മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് സി.പി.എം നേതാവ് പി ജയരാജന്‍. ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല.


അതിന് സി.പി.എമ്മിന് മാത്രമേ കഴിയൂ. അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പിയെ പ്രതിരോധിക്കുന്നത് സി.പി.എം ആണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.




Sharing is Caring