ഇടതു ഭരണത്തിന്‍ കീഴില്‍ കേരളം അക്രമങ്ങളുടെ സ്വന്തം നാടായി മാറിയെന്ന് ഖുശ്ബു


കോഴിക്കോട്: ഇടതു ഭരണത്തിന്‍ കീഴില്‍ കേരളം അക്രമങ്ങളുടെ സ്വന്തം നാടായി മാറിയെന്ന് നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ കേസിലെ അന്വേഷണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നു എന്നതിന്റെ സൂചനയാണ്.


സംഭവവുമായി സിപിഎമ്മിനു ബന്ധമുള്ള ആര്‍ക്കങ്കിലും പങ്കുണ്ടോ എന്നും അവരെ രക്ഷിക്കാനാണോ സര്‍ക്കാരിന്റെ നീക്കമെന്നും സംശയിക്കേണ്ടി വരുമെന്നും ഖുശ്ബു കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പൊലീസ് സമൂഹത്തിനു വേണ്ടിയാകണം പ്രവര്‍ത്തിക്കേണ്ടതെന്നും സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിക്കരുതെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.




Sharing is Caring