പള്‍സര്‍ സുനിക്ക് മനുഷ്യകടത്തുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായി പി ടി തോമസ്

നടിയെ ആക്രമിച്ച കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത പള്‍സര്‍ സുനി മനുഷ്യകടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്ന് സംശയമുണ്ടെന്ന് പി.ടി.തോമസ് എംഎല്‍എ.
സുനിക്ക് വ്യാജ പാസ്‌പോര്‍ട്ടുണ്ട് ഇതുപയോഗിച്ച് വിദേശത്തേക്ക് പോയിരുന്നുവെന്നും പി ടി തോമസ് പറഞ്ഞു.
പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *