ഇ. ശ്രീധരന് വന്‍ കൈയ്യടിയും ആരവവും


കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരന്റെ പേരുകള്‍ പറയുമ്പോള്‍ വന്‍ കൈയ്യടിയും ആരവവും. ഉദ്ഘാടന ചടങ്ങിനുമുന്‍പ് വേദിയിലിരിക്കുന്നവരെ സ്വാഗതം ചെയ്തപ്പോള്‍ പ്രധ്രാനമന്ത്രിക്കു പോലും കിട്ടാത്ത കൈയ്യടിയാണ് ശ്രീധരന് ലഭിച്ചത്.
കൂടാതെ മെട്രോയെ കുറിച്ചു പറയുന്നതിനിടെ ഇ. ശ്രീധരന്റെ പേര് കേള്‍ക്കൊമ്പോഴെല്ലാം ആരവവും കൈയ്യടിയും ഉയര്‍ന്നു. വേദിയില്‍ പ്രസംഗിച്ച പിണറായി വിജയന്‍ ശ്രീധരനെ പുകഴ്ത്തി പ്രസംഗിച്ചപ്പോഴും കൂടുതല്‍ കരഘോഷമുയര്‍ന്നു. നേരത്തെ പാലാരിവട്ടം സ്‌റ്റേഷനില്‍ നാട മുറിച്ച് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, പത്തടിപ്പാലം വരെ കന്നിയാത്ര നടത്തി. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കെഎംആര്‍എല്‍ മുഖ്യോപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യാത്രയില്‍ പങ്കെടുത്തു.




Sharing is Caring