കേരളത്തിന്റെ അഭമാനമായ കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചു. മെട്രോയയിലെ ആദ്യ യാത്രയ്ക്ക് ശേഷമാണ് ഉദ്ഘാടനത്തിനായ് പ്രധാനമന്തരിയടക്കമുള്ളവര്‍ കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ പ്രധാന വേദിയിലേക്ക് ഔദ്യോഗിക ഉദ്ഘാടനത്തിന് എത്തിയത്.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ മെട്രോ വാര്‍ത്ത ആഘോഷമാക്കിയിരിക്കുകയാണ്. ട്രോളന്മാര്‍ ഈ ദൗത്യം ഏറ്റെടുത്തു എന്ന് തന്നെ പറയാം. എന്നാല്‍ പ്രധാനമന്ത്രിയോ, മുഖ്യമന്ത്രിയോ ഒന്നുമല്ല ട്രോളന്‍മാരുടെ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ബി.ജെ,പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
ആദ്യ യാത്രയില്‍ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ക്കൊപ്പം കുമ്മനവും സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കൊപ്പം ഇരിക്കാന്‍ കുമ്മനത്തിന് ഔദ്യോഗികമായി എന്ത് സ്ഥാനമാണ് ഉള്ളതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
മോദിക്കൊപ്പം കൂടിയ എട്ടികാലി മമ്മൂഞ്ഞാണ് കുമ്മനമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മെട്രോ മാന്‍ ഇ, ശ്രീധരന് പോലും ഒരുമിച്ചിരിക്കാന്‍ അവസരം ലഭിക്കാതെയാണ് കുമ്മനത്തിന് സ്ഥാനം ലഭിച്ചിരിക്കുന്നത് എന്നത് തന്നെയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന് കാരണം.













