ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം; മു​ല്ല​പ്പ​ള്ളി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ അ​തൃ​പ്തി


തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യെ പ​രി​ഹ​സി​ച്ച്‌ പ്ര​സ്താ​വ​ന ന​ട​ത്തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രേ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ അ​തൃ​പ്തി പു​ക​യു​ന്നു. അ​ന​വ​സ​ര​ത്തി​ലാ​ണ് മു​ല്ല​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന​യെ​ന്നും ഇ​ത് പ്ര​തി​പ​ക്ഷ നേ​ട്ട​ങ്ങ​ളു​ടെ തി​ള​ക്കം കു​റ​യ്ക്കു​മെ​ന്നും പാ​ര്‍​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ള്‍ വി​ല​യി​രു​ത്തി.


മു​ല്ല​പ്പ​ള്ളി​യുടെ പ്ര​സ്താ​വന​യോ​ട് പ്ര​തി​ക​രി​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്ത​ട്ടേ​യെ​ന്നു​മാ​ണ് നേ​താ​ക്ക​ളി​ല്‍ പ​ല​രു​ടെ​യും അ​ഭി​പ്രാ​യം. ഇ​തി​നി​ടെ, നി​പ്പ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച ന​ഴ്സ് ലി​നി​യു​ടെ ഭ​ര്‍​ത്താ​വ് ജോ​ലി ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ച്‌ ന​ട​ത്തി​യ​തും അ​ന​വ​സര​ത്തി​ലാ​യി​പ്പോ​യെ​ന്ന് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ വി​മ​ര്‍​ശ​ന​മു​ണ്ട്.




Sharing is Caring