ആ​ഗ്ര​ഹി​ച്ച​ത് സൈ​ന്യ​ത്തി​ല്‍ ചേ​രാ​ന്‍; പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ലെ​ന്ന് ന​രേ​ന്ദ്ര​മോ​ദി


ന്യൂ​ഡ​ല്‍​ഹി: സൈ​ന്യ​ത്തി​ല്‍ ചേ​ര​ണ​മെ​ന്നാ​യി​രു​ന്നു ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഒ​രു സ​മ​യ​ത്ത് സ​ന്യാ​സി​യാ​ക​ണ​മെ​ന്നും ആ​ഗ്ര​ഹി​ച്ചി​രു​ന്നു. താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യ​ത​ല്ല. രാ​മ​കൃ​ഷ്ണ മി​ഷ​ന്‍ സ്വാ​ധീ​നി​ച്ചെ​ന്നും മോ​ദി പ​റ​ഞ്ഞു. ന​ട​ന്‍ അ​ക്ഷ​യ് കു​മാ​റു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ലാ​ണ് മോ​ദി മ​ന​സു​തു​റ​ന്ന​ത്. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ നീ​ണ്ട അ​ഭി​മു​ഖ​ത്തി​ല്‍ ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​ങ്കു​വെ​ച്ച​ത്.


രാ​ഷ്ട്രീ​യ​ത്തി​ന് അ​പ്പു​റ​ത്ത് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മെ​ന്ന് ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ കു​ടും​ബം വി​ട്ട് പോ​കേ​ണ്ടി വ​ന്ന​യാ​ളാ​ണ്. ഇ​പ്പോ​ള്‍ ത​നി​ക്കൊ​പ്പം ക​ഴി​യാ​ന്‍ അ​മ്മ​യെ ക്ഷ​ണി​ച്ചാ​ലും വ​രി​ല്ല. ഗ്രാ​മ​ത്തി​ല്‍ ത​ന്നെ ജീ​വി​ക്കാ​നാ​ണ് അ​മ്മ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ത​നി​ക്കും അ​മ്മ​യ്ക്കൊ​പ്പം ചെ​ല​വ​ഴി​ക്കാ​ന്‍ സ​മ​യം കി​ട്ടാ​റി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.


പ്ര​ധാ​ന​മ​ന്ത്രി ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​ന്നെ​ക്കു​റി​ച്ചു ച​ര്‍​ച്ച ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ നി​രീ​ക്ഷി​ക്കാ​റു​ണ്ട്. വി​ര​മി​ക്കു​ന്ന​തി​നെ കു​റി​ച്ച്‌ ഒ​രി​ക്ക​ലും ചി​ന്തി​ച്ചി​ട്ടി​ല്ല. ദി​വ​സ​വും നാ​ലു മ​ണി​ക്കൂ​ര്‍ മാ​ത്ര​മാ​ണ് താ​ന്‍ ഉ​റ​ങ്ങു​ന്ന​ത്. കു​റ​ച്ചു​കൂ​ടി ഉ​റ​ക്കം വേ​ണ​മെ​ന്ന് പ​ല​രും ഉ​പ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



Sharing is Caring