ആശംസകള്‍ നേര്‍ന്ന് ഉമ്മന്‍ചാണ്ടി


സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന്‍ മന്ത്രിസഭയെ അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫെയ്‌സ്ബുക്കിലൂടെയാണ് ഉമ്മന്‍ചാണ്ടി പിണറായി വിജയനും മറ്റു മന്ത്രിമാര്‍ക്കും ആശംസകള്‍ നേര്‍ന്നത്.


മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ന് 4 മണിക്കാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേരള ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. പിണറായി വിജയന് തൊട്ടുപിന്നാലെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.




Sharing is Caring