ആള്‍താമസമില്ലാത്ത വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു


ആള്‍താമസമില്ലാത്ത വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കുപ്പാടി മൂന്നാംമൈല്‍ ജലജമന്ദിരം രാജമ്മ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ലോടെയാണ് അപകടം.


ചുമര് ഇടിഞ്ഞ് രാജമ്മയുടെ ദേഹത്ത് വീണ ശബ്ദം കേട്ടെത്തിയവര്‍ ഇവരെ ഉടന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇവരുടെ വീടിനു സമീപത്തു തന്നെയുള്ള ആള്‍ താമസമില്ലാത്ത വീട്ടില്‍ സാധനങ്ങള്‍ വെക്കാന്‍ പോയപ്പോഴാണ് അപകടം എന്നാണ് വിവരം.




Sharing is Caring