ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം: വില്ലേജ് ഓഫിസറും ഹെല്‍ത്ത് ഇന്‍സ്​പെക്​ടറും അടക്കം നാലു പേര്‍ അറസ്​റ്റില്‍


ന്യൂ​​മാ​​ഹി: ന്യൂ​​മാ​​ഹി​​യി​​ല്‍ ആ​​രോ​​ഗ്യ​​പ്ര​​വ​​ര്‍ത്ത​​ക ആ​​ത്മ​​ഹ​​ത്യ​​ക്ക്​ ശ്ര​​മി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ നാ​​ലു​​പേ​​രെ പൊ​​ലീ​​സ് അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​തു. ആ​​ത്മ​​ഹ​​ത്യാ കു​​റി​​പ്പി​​ല്‍ പ​​രാ​​മ​​ര്‍ശി​​ച്ച ഹെ​​ല്‍ത്ത് ഇ​​ന്‍സ്​​​പെ​​ക്​​​ട​​ര്‍ അ​​ട​​ക്കം നാ​​ലു പേ​​രെ​​യാ​​ണ് അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​ത​​ത്. ജൂ​​നി​​യ​​ര്‍ ഹെ​​ല്‍​​ത്ത് ഇ​​ന്‍​​സ്പെ​​ക്​​​ട​​ര്‍ കെ.​​ടി.​​കെ. മ​​നോ​​ജ്, വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ര്‍ മു​​ര​​ളി, വൈ.​​എം. അ​​നി​​ല്‍​​കു​​മാ​​ര്‍, എ​​ന്‍.​​വി. അ​​ജ​​യ​​കു​​മാ​​ര്‍ എ​​ന്നി​​വ​​രെ​​യാ​​ണ് അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​ത് ജാ​​മ്യ​​ത്തി​​ല്‍ വി​​ട്ട​​ത്.




Sharing is Caring