കോ​വി​ഡ് മൂലം മ​രി​ച്ച​യാ​ളു​ടെ സം​സ്‌​കാ​രം ത​ട​ഞ്ഞു; പാതി ക​ത്തിയ മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ള്‍ ര​ക്ഷ​പെ​ട്ടു


ശ്രീ​ന​ഗ​ര്‍: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ സം​സ്‌​കാ​രം ജ​ന​ക്കൂ​ട്ടം ത​ട​ഞ്ഞു. ജ​മ്മു കാ​ഷ്മീ​രി​ലെ ദോ​ദ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 72 വയസുകാ​ര​നാ​യ ഒ​രാ​ഴാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ജ​ന​ക്കൂ​ട്ടം പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ പ​കു​തി ക​ത്തി​ക്ക​രി​ച്ച മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ള്‍​ക്ക് സ്ഥ​ല​ത്തു നി​ന്നും പോ​കേ​ണ്ടി വ​ന്നു.


സം​സ്‌​ക​രി​ക്കു​വാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ച​തി​നു ശേ​ഷം റെ​വ​ന്യു, മെ​ഡി​ക്ക​ല്‍ സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് മ​രി​ച്ച​യാ​ളു​ടെ ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും ഡോ​മ​ന മേ​ഖ​ല​യി​ലെ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​കാ​രം ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​വി​ടെ​യെ​ത്തി​യ ജ​ന​ക്കൂ​ട്ടം ഇ​വ​രെ ആ​ക്ര​മി​ച്ചു. വ​ടി, ക​ല്ല് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ജ​ന​ക്കൂ​ട്ടം ഇ​വ​രെ ആ​ക്ര​മി​ച്ച​ത്. ഇ​തേ തു​ട​ര്‍​ന്ന് പ​കു​തി ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ​വു​മാ​യി ഇ​വ​ര്‍​ക്ക് സ്ഥ​ല​ത്തു നി​ന്നും മ​ട​ങ്ങേ​ണ്ടി വ​ന്നു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ങ്ങ​ളെ സ​ഹാ​യി​ച്ചി​ല്ലെ​ന്ന് മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.


ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ത​ങ്ങ​ളെ സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പെ​ടു​ത്തി​യ​തെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. പി​ന്നീ​ട് ഭ​ഗ​വ​തി ന​ഗ​ര്‍ മേ​ഖ​ല​യി​ലു​ള്ള ശ്മ​ശാ​ന​ത്തി​ല്‍ ക​ടു​ത്ത സു​ര​ക്ഷ സ​ന്നാ​ഹ​ങ്ങ​ളൊ​രു​ക്കി​യാ​ണ് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​ത്.



Sharing is Caring