ന്യൂമാഹി: ന്യൂമാഹിയില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അടക്കം നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ടി.കെ. മനോജ്, വില്ലേജ് ഓഫിസര്‍ മുരളി, വൈ.എം. അനില്‍കുമാര്‍, എന്‍.വി. അജയകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.













