തിരുവനന്തപുരം : മൂന്നാർ പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ ഇൻഷുറൻസ്, തൊഴിലാളികൾക്ക് വീട് എന്നിവ അടക്കമുള്ള ആനുകൂല്യങ്ങൾ പാക്കേജിലുണ്ട്. തോട്ടം തൊഴിലാളികളുടെ കൂലി വർധനയ്ക്കും മന്ത്രിസഭ ശുപാർശ ചെയ്തു.
അതേസമയം, സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ കൂലി വർധന ചർച്ച ചെയ്യാൻ പ്ലാന്റേഷൻ ലേബർ കമ്മിറ്റി ഇന്നു വീണ്ടും യോഗം ചേരും. രണ്ടിന് സെക്രട്ടറിയേറ്റില്‍ നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുക്കും. കുറഞ്ഞ കൂലിയുടെ കാര്യത്തിൽ തോട്ടം ഉടമകളും ട്രേഡ് യൂണിയൻ നേതാക്കളും വിട്ടുവീഴ്ചയ്ക്ക് തയാറാകാതിരുന്നതിനെ തുടർന്നാണ് മൂന്നു പിഎൽസി യോഗങ്ങൾ തുടർച്ചയായി പരാജയപ്പെട്ടത്.

ഏറ്റവും ശക്തമായ സമരം നടക്കുന്ന മൂന്നാറിലടക്കം സംസ്ഥാനത്തെ തോട്ടം മേഖല നിശ്ചലമാണ്. തദ്ദേശ തിരഞ്ഞടുപ്പു അടുത്ത ഘട്ടത്തിൽ ഇന്നത്തെ ചർച്ചയിൽ ഏതു വിധേനയും പരിഹാരമുണ്ടാക്കാനാകും സർക്കാർ ശ്രമം.












