ആപ്പ് നേതാക്കള്‍ 16 കോടി മുക്കിയെന്ന് മുന്‍എംഎല്‍എ


ആംആദ്മി പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ച 16 കോടി രൂപ ചിലര്‍ ചേര്‍ന്ന് മുക്കിയെന്ന് മുന്‍ആപ്പ് എംഎല്‍എ സെഹ്‌റാവത്ത്, മുന്‍ വൊളന്റിയര്‍ നീല്‍ ഹസ്‌ളാം എന്നിവര്‍ വെളിപ്പെടുത്തി. ജൂണ്‍ ആറിന് ആദാനികുതി വകുപ്പ് വരുമാനം കാണിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു.


അതോടെ 1600 പേരിലേറെപ്പേര്‍ നല്‍കിയ 16 കോടി രൂപയും കാണാതായി. ഈ വരുമാനം അവര്‍ ആദായനികുതി വകുപ്പില്‍ നിന്ന് മറച്ചുവച്ചു.അഴിമതി രഹിത സുതാര്യ ഭരണമാണ് ആപ്പ് വാഗ്ദാനം ചെയ്തിരുന്നത്. പ്രമുഖ അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ രണ്ടു കോടി രൂപയാണ് സംഭാവന നല്‍കിയത്. പക്ഷെ വെബ് സൈറ്റില്‍ അദ്ദേഹത്തിന്റെ പേരില്‍ ചില ലക്ഷങ്ങള്‍ മാത്രമാണ് ചേര്‍ത്തിരിക്കുന്നത്.




Sharing is Caring