മുത്തലാഖ് നിര്‍ത്തലാക്കണം: വെങ്കയ്യ നായിഡു

എകീകൃത സിവില്‍ കോഡിനെക്കുറിച്ചല്ല, മുത്തലാഖ് അവസാനിപ്പിക്കുന്ന കാര്യമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. മുത്തലാഖ് അവസാനിപ്പിക്കണമെന്ന അഭിപ്രായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
രാജ്യത്ത് തുല്യ നീതി നടപ്പാക്കേണ്ടതുണ്ട്. മുത്തലാഖ് അവസാനിപ്പിക്കണമെന്നത് മുസ്ലിം സ്ത്രീകളുടെ ആവശ്യമാണ്. അവര്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്.
മതേതര രാജ്യമാണ് ഇന്ത്യ. ലിംഗ സമത്വവും തുല്യ നീതിയുമാണ് ഒരു മതേതര രാജ്യത്തിന് വേണ്ടത്. മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇന്ത്യയില്‍ നീതി നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *