കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെയും ജനം ക്യൂവില്‍ നില്‍ക്കുന്നതിനെയും അനുകൂലിച്ച നടന്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍.
കള്ളപ്പണത്തിനെതിരെ ബ്ലോഗെഴുതിയ മോഹന്‍ലാല്‍ വലിയതോതിലുള്ള കള്ളപ്പണം കൈകാര്യം ചെയ്യുന്നയാളാണെന്നാണ് ആരോപണം. മോഹന്‍ലാലിന്റെ ഡ്രൈവറായിരുന്ന ആന്റണി പെരുമ്ബാവൂര്‍ ഇന്ന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ളയാളാണ്.
മോഹന്‍ലാലിന്റെ ബിനാമിയാണ് ആന്റണി പെരുമ്ബാവൂര്‍ എന്നത് സിനിമാ മേഖലയില്‍ പരസ്യമായ രഹസ്യമാണ്. അടുത്തിടെ മോഹന്‍ലാല്‍ കുവൈത്തില്‍ 3,300 കോടിരൂപയുടെ നിക്ഷേപം നടത്തിയതായും ആരോപണമുണ്ട്.
ബിജെപിയിലെ അടുപ്പക്കാരില്‍ നിന്നും കറന്‍സി നിരോധനത്തെക്കുറിച്ച് മുന്‍കൂട്ടി അറിവു ലഭിച്ച മോഹന്‍ലാല്‍ നേരത്തെ നിക്ഷേപം നടത്തുകയായിരുന്നെന്നാണ് പറയപ്പെടുന്നത്.കുവൈറ്റില്‍ ഖനന കമ്ബനിയില്‍ മോഹന്‍ലാല്‍ നിക്ഷേപം നടത്തിയെന്നു ഒക്ടോബര്‍ അവസാന വാരം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നോട്ട് നിരോധനം നിലവില്‍ വന്നതും.
ഡ്രൈവറായ ആന്റണി പെരുമ്ബാവൂര്‍ 100 കോടി ക്ലബ്ബില്‍ എന്ന് കഴിഞ്ഞദിവസം എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ പരിഹസിച്ചിരുന്നു. ദേശീയ ഗെയിംസില്‍ ലാലിസം അവതരിപ്പിച്ച് 2 കോടി രൂപ വാങ്ങിയതും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരമായിട്ടുണ്ട്. സംഭവം വിവാദമായതിനുശേഷം മോഹന്‍ലാല്‍ പണം തിരികെ നല്‍കുകയായിരുന്നു.













