ആധാര്‍ ഭേദഗതി ബില്ല് : കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ആധാര്‍ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പുതിയ ബില്ല് അനുസരിച്ച്‌ ബാങ്ക് അക്കൗണ്ട് തുടങ്ങാനും മൊബൈല്‍ കണക്ഷന്‍ എടുക്കാനും അധാര്‍ നിര്‍ബന്ധമില്ല. താല്‍പര്യമുള്ളവര്‍ക്ക് ഇതിനായി ആധാര്‍ ഉപയോഗിക്കുന്നതിനു പ്രശ്നമില്ല.


2016ലെ ആധാര്‍ ആക്‌ട് ഭേദഗതി ചെയ്താണ് പുതിയ ബില്ല് കൊണ്ടുവന്നിരിക്കുന്നത്. ദി ആധാര്‍ ആന്റ് അതര്‍ ലോസ് (അമെന്റ്മെന്‍്) ബില്ല് ജൂണ്‍ 17ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനം അംഗീകരിക്കുന്നതോടെ ഇത് പ്രാബല്യത്തില്‍ വരും.




Sharing is Caring