സ്‌കൂള്‍ ബസ്‌ ക്ഷേത്രത്തിലേക്ക്‌ ഇടിച്ചുകയറി 11പേര്‍ക്ക്‌ പരിക്ക്‌


കൊല്ലം:സ്കൂള്‍ ബസ് ക്ഷേത്രമതില്‍ക്കെട്ടിനുള്ളിലെ ആന കൊട്ടിലേക്ക്‌ നിയന്ത്രണം വിട്ടു ഇടിച്ചു കയറി. നാലുകുട്ടികള്‍ ഉള്‍പ്പെടെ 11പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പുനലൂര്‍ വിളകുടയിലാണ്‌ സംഭവം. പുനലൂര്‍ താലൂക്ക് സമാജം സ്കൂള്‍ ബസ് ആണ് വ്യാഴാച രാവിലെ വിളക്കുടി അയ്യപ്പ ക്ഷേത്രത്തിലേക്ക്‌ ഇടിച്ചുകയറിയത്. ആനക്കൊട്ടില്‍ തകര്‍ന്നിട്ടുണ്ട്. ബസ് ഡ്രൈവര്‍ക്കും ക്‌ളീനര്‍ക്കും പരിക്കുണ്ട്.




Sharing is Caring