തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം കൈ​മാ​റാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി; നീ​തി ആ​യോ​ഗി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് നേ​രി​ട്ട് ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വി​മാ​ന​ത്താ​വ​ളം സ​ര്‍​ക്കാ​രി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. ജൂ​ണ്‍ 15ന് ​ന​ട​ക്കു​ന്ന നീ​തി ആ​യോ​ഗി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് നേ​രി​ട്ട് ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ഉ​ള്‍​പ്പെ​ടെ രാ​ജ്യ​ത്തെ ആ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​ന് വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ന് ജൂ​ലൈ​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കാ​നി​രി​ക്കെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. തി​രു​വ​ന​ന്ത​പു​രം, അ​ഹ​മ്മ​ദാ​ബാ​ദ്, ല​ക്നോ, മം​ഗ​ലാ​പു​രം, ജ​യ്പു​ര്‍, ഗോ​ഹ​ട്ടി എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു ചു​മ​ത​ല അ​ടു​ത്ത അ​ന്പ​തു വ​ര്‍​ഷ​ത്തേ​ക്ക് അ​ദാ​നി എ​ന്‍റ​ര്‍​പ്രൈ​സ​സി​നു ല​ഭി​ക്കു​ന്ന അ​വ​കാ​ശ​മാ​ണ് കൈ​മാ​റു​ന്ന​ത്. ഇ​തി​നെ​തി​രെ കേ​ര​ളം നേ​ര​ത്തെ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *