ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി


ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നാലു മാസം കൂടി നീട്ടി. ഡിസംബര്‍ 31 വരെ സമയപരിധി നീട്ടി ആദായനികുതി വകുപ്പ് ഉത്തരവിറക്കി. നിലവില്‍ ഇന്നാണ് രണ്ടു കാര്‍ഡുകളും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത്.


സര്‍ക്കാര്‍ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 ലേക്ക് നേരത്തെ നീട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും നാലു മാസം കൂടി നീട്ടി ഉത്തരവിറങ്ങിയത്.




Sharing is Caring