അറഫാ സംഗമം തുടങ്ങി

ഹജ്ജിന്റെ സുപ്രധാനചടങ്ങായ അറഫ സംഗമം തുടങ്ങി. ഇന്ന് ദുഹ്ര്‍ നമസ്‌കാരം മുതലാണ് അറഫ സംഗമം ആരംഭിച്ചത്. ഇരുപത് ലക്ഷം ഹജ്ജ് തീര്‍ഥാടകരാണ് അറഫയില്‍ സമ്മേളിക്കുന്നത്.
ഹജ്ജിനായി ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുമെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ മിനായില്‍ നിന്നും അറഫയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇന്നലെ രാത്രി മുതല്‍ തന്നെ മിനായില്‍ നിന്നും അറഫയിലേക്ക് പ്രയാണം ആരംഭിച്ചിരുന്നു. മധ്യാഹനം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം. പ്രവാചകന്‍ മുഹമ്മദ് നബി അദ്ദേഹത്തിന്റെ ഹജ്ജ് വേളയില്‍ നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ച് മസ്ജിദുന്നമിറയില്‍ അറഫ പ്രഭാഷണം നടന്നു.

സഊദി ഉന്നത പണ്ഡിത സഭാംഗം ഡോ:സഈദ് സത്‌രി പ്രസിദ്ധമായ അറഫ പ്രസംഗം നടത്തി. തുടര്‍ന്ന് ളുഹര്‍ അസര്‍ നമസ്‌കാരങ്ങള്‍ ചുരുക്കി നമസ്‌കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാര്‍ഥനകളും ദൈവ സ്മരണയുമായി തീര്‍ഥാടകര്‍ അറഫയില്‍ നില്‍ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *