ആദ്യം ഉമറിനെ വെടിവെച്ചു, പിന്നെ തലയറുത്തു- വെളിപെടുത്തലുമായി റെയില്‍വേ തൊഴിലാളി


രാജസ്ഥാനിലെ അല്‍വാറില്‍ പശുസംരക്ഷണത്തിന്റെ മറവില്‍ യുവാവിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വെളിപെടുത്തല്‍. വെടിവെച്ചു കൊന്ന യുവാവിന്റെ തലയറുത്ത ശേഷമാണ് റെയില്‍ പാളത്തില്‍ തള്ളിയതെന്നാണ് വെളിപെടുത്തല്‍. ഉമര്‍ മുഹമ്മദിന്റെ മൃതദേഹം ആദ്യം കണ്ട സോനുകുമാര്‍ എന്ന റെയില്‍വേ തൊഴിലാളി ന്യൂസ് 18നോട് വെളിപെടുത്തിയതായാണ് റിപ്പോര്‍ട്ട്.
തലയറുത്ത ശേഷമാണ് ട്രാക്കില്‍ തള്ളിയതെന്ന് മനസ്സിലാക്കാവുന്ന രീതിയിലാണ് മൃതദേഹം കിടന്നിരുന്നതെന്നും ഇക്കാര്യം മേലധികാരികളിടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും സോനു കുമാര്‍ പറയുന്നു. തീവണ്ടി കയറിയിറങ്ങിയതിനാലാണ് തലവേര്‍പെട്ടതായിരുന്നു പൊലിസ് നല്‍കിയിരുന്ന വിശദീകരണം.
മൃതദേഹം കിടന്നിരുന്നത് ട്രാക്കുകള്‍ക്കിയിലായിരുന്നു. ട്രാക്കിന് സമാന്തരമായി. എന്നാല്‍ തല ട്രാക്കിന് പുറത്തും. എങ്ങിനെയാണ് ഇത് സംഭവിക്കുകയെന്ന് സോനു കുമാര്‍ ചോദിക്കുന്നു. കൈകളിലും കാലുകളിലും പരുക്കേറ്റതിന്റെ അടയാളങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.തലവേര്‍പെട്ടതിനു പുറമെ മൃതദേഹത്തിന്റെ വയറ്റത്ത് ഒരു ദ്വാരമുണ്ടായിരുന്നതും ശ്രദ്യില്‍ പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പാന്റും ശര്‍ട്ടും ചെരുപ്പുമണിഞ്ഞിരുന്നു. ഇയാളുടെ ടവ്വല്‍ പുതിയതായിരുന്ുവെന്നും സോനുകുമാര്‍ പറയുന്നു. മൂന്നോ നാലോ മണിക്കൂര്‍ മൃതദേഹം ട്രക്കില്‍ കിടന്നിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ചയാണ് ഗോസംരക്ഷരുടെ അക്രമണത്തില്‍ ഉമര്‍ മുഹമ്മദ്(35) കൊല്ലപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലിസ് പിടികൂടിയിട്ടുണ്ട്. ക്ഷീര കര്‍ഷകരായ മിയോ വിഭാഗത്തില്‍ പെട്ടയാളാണ് ഉമര്‍.
മൃതദേഹം കിടന്നിരുന്നതെങ്ങിനെയന്ന് വിശദീകരിക്കുന്ന സോനു കുമാര്‍




Sharing is Caring