അച്ചന്‍കോവിലെ ആദിവാസി സെന്ററില്‍ ആദിവാസി പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. കോന്നി അരിവാപുരയം ഉള്‍ക്കാട്ടിലാണ് സംഭവം. രാജു രാധാമണി ദമ്പതികളുടെ മകള്‍ രാധികയാണ് ചികിത്സ കിട്ടാതെ മരിച്ചത്. പനിബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പറഞ്ഞു.
16 ആദിവാസി കുടുംബങ്ങളാണ് അരിവാപുരയത്തെ ഉള്‍ക്കാട്ടില്‍ താമസിക്കുന്നത്. ഇവിടെ ആദിവാസികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ യാതൊന്നുമില്ല. 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ കുരിയോട്ടുമലയില്‍ സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും നിത്യ വൃത്തിക്കും കരിയോട്ടുമലയില്‍ സൗകര്യങ്ങളുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ പതിനാറു കുടുംബങ്ങളും തിരികെ ഉള്‍ക്കാട്ടിലേക്ക് പോവുകയായിരുന്നു.

രാധികയുടെ മൃതദേഹം മറവ് ചെയ്യാന്‍ സ്ഥലം ഇല്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. സര്‍ക്കാരിന്റെ അവഗണനയാണ് ഇത്തരം ഒരവസ്ഥ തങ്ങള്‍ക്ക് വന്നതെന്നും ആദിവാസികള്‍ ചൂണ്ടിക്കാട്ടുന്നു.













